കുട്ടികള്‍ക്കുള്ള വാക്സിന്‍ അടുത്ത മാസം വിപണിയില്‍; സൈകോവ് ഡി ഒക്ടോബര്‍ മുതല്‍ ഒരു കോടി ഡോസുകള്‍ നിര്‍മിക്കും
ന്യൂഡല്‍ഹി: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്സിന്‍ സെപ്റ്റംബര്‍ മുതല്‍ വിപണിയിലെത്തും. നിര്‍മാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ക്കുള്ള സൂചിരഹിത വാക്സിനാണ് സൈകോവ് ഡി.
അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്ബനി വികസിപ്പിച്ച ഡിഎന്‍എ വാക്സിന്‍ ആയ സൈകോവ് ഡി വാക്സിന്‍ പന്ത്രണ്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്ന് വിദഗധ സമിതി ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സിനാണ് സൈകോവ് ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്സിനാണിത്.
66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകള്‍ നിര്‍മിക്കുമെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.
സൈകോവ് ഡി വാക്സിന്‍ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാര്‍മജെറ്റ് എന്ന ഇന്‍ജക്ടിങ് ഗണ്‍ കുത്തി വയ്ക്കും പോലെ അമര്‍ത്തുമ്ബോള്‍ വാക്സിന്‍ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്ക്കാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്സിന്‍ ആണ് സൈക്കോവ് ഡി.