അധിക വാക്സീന്‍ കേരളത്തിന് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍
കൊച്ചി: അധിക വാക്സിന്‍ കേരളത്തിന് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. ജൂലൈ മാസത്തില്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ കേരളത്തിന് നല്‍കേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്സിന്‍ ആണ്. എന്നാല്‍ 61,36,720 ഡോസ് വാക്സീന്‍ നല്‍കിയെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മാസം കേരളത്തിന് അറുപതു ശതമാനം അധിക വാക്സിനാണ് നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇതുവരെ സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ 2,21,94,304 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേരളത്തിന് അനുവദിക്കുന്ന കൊവിഡ് വാക്‌സിന്റെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ഡോ.കെ പി അരവിന്ദന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എതിര്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
കേരളത്തില്‍ 55 ശതമാനം പേര്‍് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. ദേശീയ തലത്തില്‍ ഇത് 42 ശതമാനം മാത്രമാണ്. 22 ശതമാനം ആളുകള്‍ കേരളത്തില്‍ രണ്ടു ഡോസും സ്വീകരിച്ചെന്നും ദേശീയ തലത്തില്‍ ഇത് 12 ശതമാനം മാത്രമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.