CovidCrimeDeathKerala NewsLatest NewsLocal NewsNews
ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശി ശരത്ത് (30) ആണ് മരിച്ചത്. പതിനാല് ദിവസം മുന്‍പാണ് ശരത് കുവൈറ്റില്‍ നിന്ന് എത്തിയത്.
വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് ശരതിനെ ടോയ്‌ലറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കത്തി കൊണ്ട് കഴുത്തില്‍ മുറിവുണ്ടാക്കിയാണ് ആത്മഹത്യ ചെയ്തത്.
മാനസിക സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന ലഭിച്ചു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.