Latest News

കുട്ടികള്‍ക്കുള്ള വാക്‌സിന്‍, ഓഗസ്റ്റ് അവസാനത്തോടെ മരുന്ന് പരീക്ഷണം പൂര്‍ത്തിയാകും – എയിംസ് ഡയറക്ടര്‍

ദില്ലി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറില്‍ നല്‍കാന്‍ സാധ്യത. മരുന്ന് പരീക്ഷണം ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സെപ്റ്റംബറോടെ കൊവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കാനാണ് സാധ്യത.

കൊവാക്‌സിനൊപ്പം സൈഡസ്‌കാ ഡില വാക്‌സീനും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 39097 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്ക്. 2.40 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

546 പേരാണ് കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 4,20,016 ആയി. 35087 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 4,08,977 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 42,78,82,261 പേര്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ബ്രസീലിയന്‍ മരുന്നു കമ്പനികളുമായുള്ള കരാറുകള്‍ ഭാരത് ബയോടെക്ക് റദ്ദാക്കി. ബ്രസീല്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് ബ്രസീലിയന്‍ മരുന്നു കമ്പനികളുമായുള്ള കരാറുകള്‍ ഭാരത് ബയോടെക്ക് റദ്ദാക്കിയത്. ബ്രസീലിന് കൊവാക്‌സിന്‍ നല്‍കാന്‍ രണ്ട് കമ്പനികളുമായി ഉണ്ടാക്കിയ ധാരണപത്രം ആണ് റദ്ദാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button