കേരളത്തില്‍ ഇന്നു മുതല്‍ വാക്‌സിനേഷന്‍ പുനഃരാരംഭിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഇന്ന് പുനഃരാരംഭിക്കും. കൊവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വാക്‌സിനേഷന്‍ നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍ 9,72,590 ഡോസ് വാക്സിന്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്.8,97,870 ഡോസ് കൊവിഷീല്‍ഡും 74,720 ഡോസ് കൊവാക്സിനുമാണ് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങള്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നതോടെ നാമാവശേഷമായ കൊവാക്‌സിനായിരുന്ന പല ജില്ലകളിലുമുണ്ടായിരുന്നത്.
അതേസമയം 19,02,710 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വാക്‌സിനേഷന്‍ നടത്തിയത്. അതില്‍ തന്നെ 1,32,86,462 പേര്‍ക്ക് ആദ്യ ഡോസും 57,16,248 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. എന്നാല്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1.48 കോടി ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ പോലും കിട്ടിയിട്ടില്ലെന്നാണ് കണക്ക്.
അതേസമയം കേരളത്തില്‍ ഇപ്പോള്‍ എത്തിച്ച 9,72,590 ഡോസ് വാക്സിന്‍ നാല് ദിവസത്തേക്ക് മാത്രമേ എത്തുകയുള്ളു. അതിനാല്‍ സംസ്ഥാനത്തേക്ക് കൂടുതലല്‍ വാക്‌സിന്‍ എത്രയും വേഗം എത്തിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ആവശ്യം.