തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാര്‍, ബി.ജെ.പിയെ ദേശീയതലത്തില്‍ എതിര്‍ക്കാനായി ഒരുമിച്ച് പോരാട്ടം നടത്താം- യെച്ചൂരി
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയെ ദേശീയതലത്തില്‍ എതിര്‍ക്കാനായി ഒരുമിച്ച് പോരാട്ടം നടത്താമെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ഇരു പാര്‍ട്ടികളും പരസ്പരം സഹകരിക്കില്ല. ദേശീയതലത്തില്‍ സഹകരണമാവാമെന്നാണ് യെച്ചൂരി അഭിപ്രായപ്പെട്ടത്.
അതേസമയം ദേശീയതലത്തിലെ സഹകരണത്തിനോട് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിനും എതിര്‍പ്പില്ലെന്നാണ് സൂചന. ബി.ജെ.പിയെ എതിര്‍ക്കാന്‍ തൃണമൂലുമായി സഹകരണമാവാമെന്ന് സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് നിലപാടെടുത്തു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ് നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ സി.പി.എം നേതൃത്വത്തെ കുറിച്ച് തൃണമൂലിന് നല്ല അഭിപ്രായമാണ് ഉള്ളത്. എന്നാല്‍, ഒരു സീറ്റില്‍ പോലും നിയമസഭയില്‍ വിജയിക്കാന്‍ സാധിക്കാതിരുന്ന ബംഗാള്‍ നേതൃത്വത്തോട് തൃണമൂലിനും വലിയ താല്‍പര്യമില്ല.