Kerala NewsLatest News
കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക്
ദില്ലി: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഈ ആഴ്ച അവസാനം ദില്ലിയിലേക്ക്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക് പോകുന്നത്്. ഡിസിസി പ്രസിഡന്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക. ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനം. മുഴുവന്‍ ഡിസിസികളും അഴിച്ചുപണിയാനാണ് ധാരണ.
കെപിസിസി പുനസംഘടനയുടെ മുന്നോടിയായി ചര്‍ച്ച കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.