Kerala NewsLatest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തമാക്കി. നിക്ഷേപം സുരക്ഷിതമാക്കാന്‍ അടിയന്തര നിയമ നിര്‍മാണം വേണം. സഹകരണ ബാങ്ക് നടത്തിപ്പില്‍ സുതാര്യത വേണമെന്നും സതീശന് ആവശ്യം ഉന്നയിച്ചു .
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം ഭയക്കുകയാണ്. കേസിലെ പ്രതികള്‍ അറസ്റ്റിലായാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങും. കേസില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.