Kerala NewsLatest News

ഓക്സിജന്‍ കിടക്കകളടക്കം ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ; മോഹന്‍ലാലിന് നന്ദി അറിയിച്ച്‌ വീണ ജോര്‍ജ്

കൊച്ചി : കൊറോണ രോഗികളുടെ ചികിത്സാര്‍ത്ഥം ഒന്നര കോടിയോളം വിലവരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികള്‍ക്ക് നല്‍കിയ മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണയും അദ്ദേഹം വാഗ്‍ദാനം ചെയ്‍തിട്ടുണ്ടെന്നും വീണാ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് വാര്‍ഡുകളിലേക്ക് ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായം നല്‍കാമെന്നും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട് . ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി നല്‍കിയതെന്നും വീണാ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജന്മദിനത്തിലാണ് മോഹന്‍ലാല്‍ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി സര്‍ക്കാര്‍, സ്വകാര്യ, കോ ഓപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലേക്ക് ഓക്സിജന്‍ ലഭ്യതയുള്ള 200 ലധികം കിടക്കകള്‍ ലഭ്യമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കൊറോണ പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹന്‍ലാല്‍ തന്നത്.
ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെ ഫോണില്‍ വിളിച്ച്‌ ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ ശ്രീ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചു . കൊറോണ പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button