വെള്ളൂര്‍ സഹകരണ ബാങ്കിലേ കോടികളുടെ തട്ടിപ്പ് പുറത്ത്.
കോട്ടയം:വെള്ളൂര്‍ സഹകരണ ബാങ്കില്‍ 44 കോടി രൂപയുടെ തട്ടിപ്പ് പുറത്ത്. 30 വര്‍ഷമായി സിപിഎം നിയന്ത്രിത ഭരണസമിതിയിലുള്ള സഹകരണ ബാങ്കിലാണ് 44 കോടി രൂപ തട്ടിപ്പ് നടത്തിയതായുള്ള പരാതി ഉയരുന്നുത്. നിയമാനുസൃത രീതിയില്‍ അല്ല സഹകരണ ബാങ്കില്‍ നിക്ഷേപ വായ്പ നടത്തുന്നതെന്ന ആക്ഷേപം നേരത്തെ ഉര്‍ന്നിരുന്നു.
സിപിഎം നിയന്ത്രണത്തില്‍ ഭരണസമിതിക്ക് പരിചിതമായവര്‍ക്ക് ഇഷ്ടാനുസരണം വായ്പ നല്‍കുകയും ഒറ്റ രേഖയുടെ അടിസ്ഥാനത്തില്‍ ഒരു കുടുംബത്തിലെ അംഗങ്ങളുടെ പേരില്‍ വായ്പ നല്‍കുന്നു.
ഇത്തരത്തില്‍ ബാങ്കിനെതതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സഹകരണ രജിസ്ട്രാര്‍ ഭരണ സമിതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടും ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
അതേസമയം 1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായിട്ടുണ്ടെങ്കിലും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ നടപടി അവതാളത്തിലാണ്.