ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ‘കളരിസൂത്ര’യുമായി വിദ്യുത് ജംവാള്‍
ബോളിവുഡിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ഫ്രീക്കാണ് നടന്‍ വിദ്യുത് ജംവാള്‍. ആരാധകര്‍ക്കായി ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
ലൈംഗിക ബോധവത്കരണത്തിനായുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചില വ്യായാമങ്ങളാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. പത്ത് പുരുഷന്മാരില്‍ ഒരാളെങ്കിലും ഉദ്ധാരണ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് താരം പറയുന്നു.
താന്‍ പരിചയപ്പെടുത്തുന്ന കളരിസൂത്ര എന്ന വ്യായാമത്തിലൂടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താമെന്ന് താരം പറയുന്നു. 19 വ്യായാമ മുറകളാണ് കളരിസൂത്രയിലുള്ളത്. ദിവസേന ഈ വ്യായാമം ചെയ്താല്‍ രക്തപ്രവാഹം ഉത്തേജിപ്പിക്കാനും ലൈംഗിക ഊര്‍ജം നേടിയെടുക്കാനും സാധിക്കും.
കളരി സൂത്രയുടെ 19 വ്യായാമ മുറകള്‍ തന്റെ ചാനലിലൂടെ വിദ്യുത് പങ്കുവെച്ചിട്ടുണ്ട്. ലൈംഗിക ആരോഗ്യം പോലുള്ള വിഷയത്തില്‍ തുറന്നു സംസാരിക്കാനും ലൈംഗികതയെക്കുറിച്ച് ശാരീരികവും വൈകാരികവും മാനസികവുമായ ബോധവത്കരണവും അത്യാവശ്യമാണെന്ന് താരം പറയുന്നു. ബോളിവുഡിന് പുറമേ, തമിഴ്, തെലുങ്ക് സിനിമകളിലും സജീമാണ് വിദ്യുത്. സൂര്യ നായകനായ അഞ്ജാന്‍, വിജയ് ചിത്രം തുപ്പാക്കി, തല അജിത്തിന്റെ ബില്ല 2 എന്നിവയിലെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.