Editor's ChoiceKerala NewsLatest NewsLocal NewsNationalNews

വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ച പണം കള്ളപ്പണമാണെന്ന് വിജിലൻസ്.

കൊച്ചി / വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ച പണം കള്ളപ്പണമാണെന്ന് വിജിലൻസ്. ഇക്കാര്യം ഇബ്രാഹിം കുഞ്ഞു ആദായനികുതി വകുപ്പിനോട് സമ്മതിച്ച്‌ ഇബ്രാഹിംകുഞ്ഞു കുറ്റസമ്മതം നടത്തിയെന്നാണ് വിജിലൻസ് പറയുന്നത്. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് നികുതി അടക്കാത്ത പണമെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നതായും വിജിലൻസ് അറിയിച്ചു. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം പറഞ്ഞിട്ടുള്ളത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നാലര കോടിയുടെ കണക്കിൽപെടാത്ത നിക്ഷേപം ആദായ നികുതി വകുപ്പ് 2017ൽ കണ്ടെ ത്തുകയായിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിച്ച ഇൻകം ടാക്‌സ് വകുപ്പിന്റെ പ്രൊഹിബിഷൻ ഓർഡറും കണ്ടെത്തുകയായിരുന്നു. നടപടി ഒഴിവാക്കാൽ ഒരു കോടി പന്ത്രണ്ട് ലക്ഷം പ്രധാൻമന്ത്രി ഗരീബ് കല്യാൺ ഡിപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപിച്ചു പിഴ ഒടുക്കിയതിന്റെ രസീതുകൾ കൂടി മന്ത്രിയുടെ വീട്ടീൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. രണ്ടേകാൽ കോടി നികുതി കുടിശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. നാലേ കാൽ കോടിയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button