കേരളവർമ്മയിലെ രാഷ്ട്രീയ കുതിരകളി, വിജയരാഘവന്റെ ഭാര്യക്ക് പ്രിൻസിപ്പാളിന്റെ ചുമതല കിട്ടി.

തിരുവനന്തപുരം / ദേവസ്വം ബോർഡിൻറെ കീഴിലുള്ള ശ്രീ കേരളവ ർമ്മ കോളേജിൽ ഇല്ലാത്ത കിഴിവ് സൃഷ്ട്ടിച്ചു വൈസ് പ്രിൻസിപ്പാ ളായി എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യയും തൃശൂർ കോർപറേഷൻ മുൻ മേയറുമായ ഡോ. ആർ. ബിന്ദുവിനെ കുത്തി തിരുകിയതിനെ തുടർന്ന് പ്രിൻസിപ്പാൾ സ്ഥാനം രാജിവെച്ച ജയദേവന്റെ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. ശ്രീ കേരളവർമ്മ കോളേജ് എൽ ഡി എഫ് നേതാവിന്റെ ഭാര്യയെ ചട്ടങ്ങ ളും, നിലവിലുള്ള കീഴ്വഴക്കങ്ങളും മറികടന്നു വൈസ് പ്രിൻസിപ്പാ ളാക്കിയതിനെ തുടർന്ന് ആണ് ജയദേവൻ രാജിവച്ചത്. നേതാവിന്റ ഭാര്യയെ പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിക്കുകയും യു ജി സി യുമായി ബന്ധപെട്ടതുൾപ്പടെ പകുതിയിലേറെ ചുമതലകൾ വൈസ് പ്രിൻസിപ്പലിന് നൽകിയതിലും പ്രതിഷേധിച്ചാണ് ജയദേവൻ രാജി വെക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജയദേവന്റെ രാജി ഉണ്ടാ യതിനു ശേഷം ചട്ടപ്രകാരമാണ് നിയമനം എന്ന ഒരൊറ്റ മറുപടിയാണ് ദേവസ്വം ബോർഡിൽ നിന്നും ഉണ്ടായത്.
ഏഴ് വർഷം കൂടി കാലാവധി സേവന ശേഷിക്കുമ്പോഴാണ് പ്രൊഫ സർ ജയദേവൻ രാജിവെക്കേണ്ടി വരുന്നത്. തന്നോട് കൂടിയാ ലോചി ക്കാ തെയാണ് വൈസ് പ്രിൻസിപ്പലിനെ നിയമിച്ചതെന്നും രണ്ട് അധി കാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കുമെന്നും ദേവസ്വം ബോർഡിനയച്ച കത്തിൽ ജയദേവൻ പറഞ്ഞിരുന്നു. എന്നാ ൽ, യു.ജി.സി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിൻസി പ്പലിന്റെ നിയമനമെന്നാണ് ബോർഡ് വിശദീകരിക്കുന്നത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ആർ. ബിന്ദു വിനെ കഴിഞ്ഞ 30നാണ് വൈസ് പ്രിൻസിപ്പലായി നിയമിച്ച് ഉത്തരവി റക്കുകയായിരുന്നു. നിലവിലുളളതിന് പുറമേ, ഭരണസമിതി നിശ്ചയി ക്കുന്ന ചുമതലകളും നിർവഹിക്കണമെന്ന ഉത്തരവോ ടെയായിരുന്നു ഇത്. അക്കാഡമിക്, വികസന പ്രവർത്തനങ്ങൾ ഏകോ പിപ്പിക്കൽ, കോളേജ് അക്രഡിറ്റേഷൻ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും പ്രിൻ സിപ്പലും വൈസ് പ്രിൻസിപ്പലും സംയുക്തമായി നിർവഹി ക്കണം. കോളേജിൽ കിഫ്ബി, ഡെവലപ്മെന്റ് ഫോറം, പി.ടി.എ. എന്നിവ യുടെ സഹായത്തോടെ നടപ്പിൽ വരുത്തുന്ന വികസന പ്രവർത്ത നങ്ങളുടെയും എൻ.ഐ.ആർ.എഫ്, നാക് തുടങ്ങിയ അക്രഡിറ്റേഷൻ പ്രവർത്തനങ്ങളുടെയും സ്വതന്ത്ര ചുമതലകൾ കൂടി വൈസ് പ്രിൻ സിപ്പലിന് ദേവസ്വം ബോർഡ് എൽ ഡി എഫ് നേതാവിന്റെ ഭാര്യക്ക് കനിഞ്ഞു നൽകിയിരുന്നു. ബിന്ദുവിന്റെ നിയമനത്തോടെ ജയദേവൻ രാജിവെക്കുകയും, രാഷ്ട്രീയ ലക്ഷ്യം വെച്ചപോലെ ബോർഡിന് ഇ പ്പോൾ വൈസ് പ്രിൻസിപ്പലിന് ഇപ്പോൾ പിൻസിപ്പാളിന്റെ ചുമത ല കൊടുക്കാനും കഴിഞ്ഞു.