രാജി വാർത്ത നിഷേധിച്ച് പോൾ പോഗ്ബ.

ഫ്രഞ്ച് ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും രാജിവച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധിച്ച് പോൾ പോഗ്ബ. രാജിവെച്ചുവെന്ന് വാർത്ത പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ തന്നെ ഇക്കാര്യം നിഷേധിച്ചത്.
ഇംഗ്ലീഷ് ടാബ്ലോയിഡായ ദ സൺ ആണ് രാജി വാർത്ത ആദ്യം പുറത്ത് വിട്ടത്. ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിന് മുകളില്‍ ഫേക്ക് ന്യൂസ് എന്ന് എഴുതിയാണ് ട്വിറ്ററിലൂടെ ഫ്രഞ്ച് താരം വാര്‍ത്ത നിഷേധിച്ചത്. പ്രവാചക നിന്ദ എന്നാരോപിച്ച് അധ്യാപകനായ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോൺ പ്രസ്താവന നടത്തിയത്. ഗിനിയയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ മാതാപിതാക്കൾക്കു പിറന്ന പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്. ഈ പശ്ചാത്തലം കൂടി പരിഗണിച്ചാണ് പോൾ പോഗ്ബ രാജിവെച്ചെന്ന വാർത്ത പരന്നത്.
2013ൽ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കാണ് താരം വഹിച്ചത്. .