
ചെന്നൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി എം സതീഷ്കുമാറാണ് മരിച്ചത്. മണ്ടവേലി സ്വകാര്യ സ്കൂളിലെ അധ്യാപകനായിരുന്നു. അതേസമയം, തമിഴ്‌നാട്ടില്‍ കൊവിഡ് രോഗബാധ അതീവ ഗുരുതരമായ അവസ്ഥയിലാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും 3500ന് മുകളിൽ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത സ്ഥിരീകരിക്കപ്പെട്ടത്. 3645 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 74622 അയി. നിലവില്‍ 32305 പേരാണ് ചികിത്സയില്‍ ഉള്ളത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 1956 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. വെള്ളിയാഴ്ച 33675 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് രോഗം ബാധിച്ചവരില്‍ 46046 പേര്‍ പുരുഷന്മാരാണ്. 28556 പേര്‍ സ്ത്രീകളാണ് 20 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ്.