CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ഇനി ഓൺലൈൻ പണി കിട്ടും; ഉദ്ഘാടനം ചൊവ്വാഴ്ച്ച മുഖ്യമന്ത്രി നിർവഹിക്കും

വാഹന നിയമങ്ങൾ ലംഘിച്ചാൽ ഇനി കിട്ടുക മുട്ടൻ പണിയാണ്. അതിനായി ഇ-ചെല്ലാൻ സാങ്കേതിക വിദ്യ ചൊവ്വാഴ്ച മുതൽ നടപ്പാക്കും. ട്രാഫിക് നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവിൽ വരിക.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച്‌ പിഴയടക്കുന്ന സംവിധാനമാണിത് ഇ-ചെല്ലാൻ. വാഹന പരിശോധനാ സമയത്ത് കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ വിശദ വിവരങ്ങൾ കൂടി ലഭ്യമാകും. വാഹന പരിശോധനക്കിടയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾ അപ്പോൾ തന്നെ താന്നെ ഡിജിറ്റലായി രേഖപ്പെടുത്തപ്പെടും. സമാനമായ നിയമലംഘനത്തിന് മുമ്ബും പിടികൂടിയിട്ടുണ്ടെങ്കിൽ ഇ-ചെല്ലാൻ വഴി അറിയാൻ സാധിക്കും. ഇത്തരക്കാരിൽ നിന്ന് ഇരട്ടി പിഴ ഈടാക്കും.

പൂർണമായും ഇന്റർനെറ്റ് അധിഷ്ഠിതമായ ഈ സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടികൾ സ്വീകരിക്കാൻ കഴിയും. ആൻഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പിഒഎസ് മെഷീനുകളാണ് ഇതിനായി ഉപയോഗിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button