Kerala NewsLatest News
സ്വര്‍ണ്ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യംഅനുവധിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കൂടാതെ തനിക്കെതിരെ ഇതുവരെ പുതിയ തെളിവുകളൊന്നും കണ്ടെത്താന്‍ ് സാധിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
നേരത്തെ രണ്ട് തവണ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഴിഞ്ഞ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ്കസ്റ്റംസ് കണ്ടെത്തല്‍.