Kerala NewsLatest News

വിഎസിനും ഭാര്യയ്ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയ്ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണം വീട്ടില്‍ വിശ്രമത്തിലാണ് വിഎസ്. യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടി വന്നത്. പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്.

80 വയസ് പിന്നിട്ടവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഉണ്ടായിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താന്‍ വിഎസിന് കഴിഞ്ഞില്ല. എണ്‍പത് വയസിന് മുകളിലുള്ള വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം കിട്ടണമെങ്കില്‍ അതാത് മണ്ഡലത്തില്‍ തന്നെ താമസിക്കണമെന്ന നിബന്ധന ഉണ്ട്. തിരുവനന്തപുരത്ത് മകന്റെ വീട്ടിലാണ് വിഎസ് നിലവില്‍ താമസിക്കുന്നത്.

അതേസമയം വി എസിന്റെ മകന്‍ വി എ അരുണ്‍ കുമാറും കുടുംബവും പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button