ഗുജറാത്ത് മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയന്‍: വി.ടി.ബല്‍റാം
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.ടി.ബല്‍റാം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗുജറാത്ത് മോഡല്‍ ആണെന്നും അത് കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ബല്‍റാം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏഴ് പേരെയാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്ന് ബല്‍റാം പറഞ്ഞു. എകെജി വിവാദം പ്രചാരണ വിഷയമാക്കിയ എല്‍ഡിഎഫിനെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു വി.ടി.ബല്‍റാമിന്റെ മറുപടി.
“പഴയകാല വിപ്ലവകാരികളെ കുറിച്ച് ഓര്‍ക്കുന്ന ആളുകളാണ് ഒമ്ബത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.”
എന്തുവന്നാലും ജയിക്കുമെന്ന അഹങ്കാരവും അമിത ആത്മവിശ്വാസവുമാണ് എല്‍ഡിഎഫിനെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്ബ് മുന്നോട്ട് പോകുന്നതെന്നും വികസന പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പ്രചാരണമെന്നും വി.ടി.ബല്‍റാം പറഞ്ഞു.