Kerala NewsLatest NewsUncategorized
അട്ടപ്പാടിയിൽ ഒന്നര വയസ്സുകാരന് ഷിഗെല്ല

പാലക്കാട്: അട്ടപ്പാടിയിലെ അഗളി മേലേ ഊരിലെ ആദിവാസി ദമ്പതികളുടെ ഒന്നര വയസ്സുളള കുഞ്ഞിന് ഷിഗെല്ല സ്ഥിരീകരിച്ചു. കുഞ്ഞിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വെളളിയാഴ്ചയാണ് പനിയും വയറിളക്കവുമായി കുഞ്ഞിനെ അട്ടപ്പാടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഷിഗെല്ല ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ, തിങ്കളാഴ്ച കുഞ്ഞിനെ കോഴിക്കോട്ടേക്ക് മാറ്റി. കുഞ്ഞിന്റെ മാതാപിതാക്കൾക്കുൾപ്പെടെ രോഗ ലക്ഷണങ്ങളില്ലെന്നും നിലവിൽ ആശങ്കയ്ക്ക് വകയില്ലെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു