BusinessCovidKerala NewsLatest NewsLaw,

വാരാന്ത്യ ലോക്ക്ഡൗണില്‍ അപാകത; പിന്‍വലിക്കാന്‍ സാധ്യത

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യതയേറുന്നു. ഇന്ന് ചേരുന്ന അവലോകനയോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയാ വാരാന്ത്യ ലോക്ക്ഡൗണ്‍ പൂര്‍ണമായി പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ വേണ്ടെന്ന് വയക്കാം എന്ന ആശയം ചര്‍ച്ച ആയത്. വാരാന്ത്യ ലോക്ക് ഡൗണ്‍ ആള്‍ക്കൂട്ടത്തിന് കാരണമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സര്‍ക്കാരിന് കോവിഡ് നിയന്ത്രണത്തില്‍ വീഴ്ച്ച സംഭവിച്ചെന്നാരോപിച്ച് വ്യാപാരി സംഘടനകളും പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു.

ഇതോടൊപ്പം കോവിഡ് ശരാശരി നിരക്ക് ഇപ്പോഴും പത്തിന് മുകളില്‍ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്തു മാനദഢത്തിലാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതെന്ന ചോദ്യവും ഉയരുന്നു.

Related Articles

Back to top button