മക്കൾ മാഹാത്മ്യത്തിൽ കോടിയേരി പുറത്തായപ്പോൾ.

അച്ഛൻ വഴികാട്ടും.. മക്കൾ ആ വഴിക്ക് നടക്കും.. ഈ വ്യവസ്ഥിതിക്ക് അപൂർവ്വം ചില അപവാദങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പൊതുവിൽ നാട്ടുനടപ്പ് ഇതാണ്. പക്ഷെ മക്കൾ വഴി തെളിച്ച് അച്ഛൻ്റെ പ്രതിഛായ തന്നെ ഇല്ലാതാക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. സി പി എമ്മിൻ്റെ അമരക്കാരൻ കോടിയേരി ബാലകൃഷ്ണൻ്റെ കാര്യത്തിൽ സംഭവിച്ചത് ഈ അപൂർവ്വതയാണ്. പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷം പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊടിയേരി എത്തിയപ്പോൾ പിണറായി എന്ന പാർട്ടി സെക്രട്ടറിയുടെ അത്ര ‘പവർ’ ഒന്നും ഇല്ലായിരുന്നെങ്കിലും കൃത്യമായ ഇടപെടലുക ളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും തൻ്റെ വേഷം ഭംഗിയാക്കാൻ കോടിയേരിക്ക് സാധിച്ചു എന്നതിൽ തർക്കമില്ല. മക്കളുടെ ദുഷ്ചെയ്തികൾ മൂലം അസുഖത്തിൻ്റെ പേര് പറഞ്ഞാ ണെങ്കിലും ഇപ്പോൾ അവധിയിൽ പ്രവേശിക്കുന്നത് പാർട്ടിയുടെ പ്രതിഛായ സംരക്ഷിക്കാൻ തന്നെയാണ്.

ഭാവി മുഖ്യമന്ത്രിയെന്നു പോലും ഒരുവേള വിശേഷിപ്പിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്റെ വഴികൾ എക്കാലത്തും വിവാദങ്ങൾ കൊണ്ടു മൂടിയതു മക്കളാണ്. മന്ത്രിയായിരുന്നപ്പോഴും പാർട്ടി സെക്രട്ട റിയായപ്പോഴും അച്ഛനെ മക്കൾ വിവാദക്കുരുക്കുകൾ കൊ ണ്ടു കോടിയേരിയെ വരിഞ്ഞു മുറുക്കി. ഇളയ മകനായ ബിനീഷ് കോടി യേരിയായിരുന്നു വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ എന്നും മുന്നിൽ. സാമ്പത്തിക തട്ടിപ്പിൽ തുടങ്ങി പിതൃത്വപരിശോധന വരെ നേരിട്ട മൂത്ത മകൻ ബിനോയും പിന്നിട്ട വർഷങ്ങളിൽ പിതാവിന്റെ രാഷ്ട്രീയ പ്രതിച്ഛായ പോലും ഉടച്ച കേസുകളിൽ പിന്നിലായില്ല. ഒരു തവണയോ രണ്ട് തവണയോ അല്ല കോടിയേരിക്ക് മക്കൾ തലവേദന യാകുന്നത്. പൊറുതി മുട്ടി പാർട്ടി തന്നെ മക്കളുടെ വിഷയത്തിൽ ഇനി ഇടപെടാനാകില്ലെന്ന സന്ദേശം കോടിയേരിക്കു നൽകുന്നത് വരെ എത്തി കാര്യങ്ങൾ.
സിപിഎമ്മിനകത്തെ പ്രതിച്ഛായാ ചർച്ചകളിൽ ബിനീഷ് കോടിയേരി സ്ഥാനമുറപ്പിക്കുന്നത് വർഷങ്ങൾക്കു മുൻപ് കിളിരൂർ കേസിലെ ‘വിഐപി’ വിവാദമുയർന്നപ്പോഴാണ്. പാർട്ടിയിലെ ഗ്രൂപ്പിസത്തി ന്റെ പേരിൽ വി.എസ്. അച്യുതാനന്ദൻ നേരിട്ടു പറയാതെ, ഒരു വിഐപിയുടെ പേര് എടുത്തിട്ട്, ബിനീഷിനെ സംശയമുനയിൽ നിർത്തിയതാണ് അന്ന് ആരോപണമായത്. ബെംഗളൂരുവിൽ വിദേശ വനിതയ്ക്കൊപ്പം നിൽക്കുന്ന ബിനീഷിന്റെ ഫോട്ടോ പ്രചരിച്ചതും വിവാദമായി. കടലിൽ കുളിക്കുന്നവനെ ഉപ്പുവെള്ളം കാണിച്ച് പേടിപ്പിക്കരുതെന്നായിരുന്നു ഇതിന് അന്നു ബിനീഷിന്റെ മറുപടി. എന്നാൽ പലതലങ്ങൾ പിന്നിട്ട് ഒടുവിൽ ലഹരിമരുന്നു കേസിൽ ബിനീഷ് കുടുങ്ങിയതോടെ പാർട്ടിക്ക് ഒരു തരത്തിലും അത് ന്യായീകരിക്കാനാകാത്ത സ്ഥിതിയായി. സംസ്ഥാനത്തെ വലിയ വിദ്യാർഥി–യുവജനസംഘടനകൾക്ക് നേതൃത്വം കൊടുക്കുന്നു വെന്നതിൽ അഭിരമിക്കുന്ന പാർട്ടിക്ക് സംസ്ഥാന സെക്രട്ടറിയുടെ മകൻ ലഹരിമരുന്നു കേസിൽ അകപ്പെട്ടത് ന്യായീകരിക്കാൻ ആകുന്നതാ യില്ല.
സാമ്പത്തികത്തട്ടിപ്പു കേസിൽ യുഎഇ കോടതി വിധിച്ച 2 മാസം തടവിൽ നിന്നു ബിനീഷ് രക്ഷപ്പെട്ടത് പണം തിരിച്ചടച്ച് ഒത്തുതീർ പ്പിലൂടെയാണ്. സൗദി ആസ്ഥാനമായ സാംബ ഫിനാൻസിയേഴ്സിന്റെ ദുബായ് ശാഖയിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചയ്ക്കാതിരുന്ന തിനെ തുടർന്നു ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ ബിനീഷിനെതിരെ 2015 ഓഗസ്റ്റ് 6നു കേസ് റജിസ്റ്റർ ചെയ്തു. 2,25,000 ദിർഹം (ഏകദേശം 45.6 ലക്ഷം രൂപ) അടയ്ക്കാനുണ്ടെന്നായിരുന്നു റിപ്പോർട്ട്.
അൽപ്പം ആശ്വാസം ബിനോയി ആയിരുന്നു. രണ്ട് വർഷം മുൻപ് അതിലും തീരുമാനമായി. രണ്ടു വർഷം മുൻപ് ബിനോയിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചതു മുംബൈ ഓഷിവാര പൊലീസാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ബന്ധത്തിൽ 8 വയ സ്സുള്ള മകനുണ്ടെന്നും ആരോപിച്ച് ബിനോയിക്കെതിരെ ബിഹാർ സ്വദേശിയായ യുവതി മുംബൈ അന്ധേരിയിലെ ഓഷിവാര പൊലീ സിൽ പരാതി നൽകിയത് 2019 ജൂണിൽ. സെഷൻസ് കോടതി ഉപാധി കളോടെ ജാമ്യം അനുവദിച്ചതിനു പിന്നാലെ ബിനോയ് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് നിർദേശിച്ച ഹൈക്കോടതി, കേസ് റദ്ദാക്കണമെന്ന ഹർജി 2021 ജൂണിലേക്കു മാറ്റി. കേസിൽ മുംബൈ പൊലീസ് ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 10 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയ കേസിൽ ബിനോയിക്കെതിരെ 2018 ൽ തന്നെ യുഎഇ സ്വദേശിയുടെ ജാസ് ടൂറിസം കമ്പനി കേസ് നൽകിയിരുന്നു. കോടതി ചെലവുൾപ്പെടെ 13 കോടി രൂപ നൽകാനുണ്ടെന്നു കാണിച്ചു യുഎഇ പൗരൻ സിപിഎം കേന്ദ്ര നേതൃത്വത്തെയും സമീപിച്ചു. യുഎഇ അധികൃതർ യാത്രാ വിലക്കും ഏർപ്പെടുത്തി. എന്നാൽ പിന്നീട് കേസ് ഒത്തുതീർപ്പാ ക്കിയതിനെ തുടർന്നു യാത്രാവിലക്കു നീങ്ങി.

വിവാദങ്ങളെ പരമാവധി പ്രതിരോധിക്കാൻ ശ്രമിച്ചാണ് ഒടുവിൽ പാർട്ടിക്കായി സഖാവ് കോടിയേരി മാറി നിൽക്കുന്നത്. പിണറായി വിജയനൊപ്പം അധികാരവും കൈമാറുന്നതാണ് പാർട്ടിയിലെ ഇപ്പോഴത്തെ നടപ്പ് രീതി. വി എസ് അചുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ സർക്കാറിലും പാർട്ടിയിലും അധികാരം പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നെങ്കിൽ, പിണറായി മുഖ്യമന്ത്രി ആയപ്പോൾ ആ സ്ഥിതി മാറി.
ഇന്ന് പാർട്ടിയിലും സർക്കാരിലും അധികാരം മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. തൻ്റെ കീഴിലെ ഉദ്യോഗസ്ഥൻമാർക്ക് വേണ്ടി വാദിച്ചതിൻ്റെ ഒരു ശതമാനം പോലും സഹപ്രവർത്തകനായ കോടിയേരിക്ക് വേണ്ടി പിണറായി നടത്തിയില്ല എന്നത് പകൽ പോലെ വ്യക്തമാണ്. കൊടിയേരി അവധിയിൽ പ്രവേശിക്കുമ്പോൾ പകരക്കാരൻ്റെ വേഷം വിജയരാഘവനെ എൽപ്പിച്ചതിലും പിണറായിയുടെ പങ്ക് വ്യക്തമാണ്. പകരക്കാരനെ കോടിയേരി തന്നെ നിർദ്ദേശിച്ചതാണ് എന്ന് പറയുന്നുണ്ടെങ്കിലും പിണറായിയുടെ ഏറ്റവും അഭിമതനാണ് വിജയരാഘവൻ എന്ന വസ്തുത നിലവി ലിരിക്കെ ഈ പ്രസ്താവാന അത്രകണ്ട് വിശ്വാസ യോഗ്യവുമല്ല. പാർട്ടി സെക്രട്ടറി ചുമതല എ.വിജയരാഘവന് കൈമാറിയതോടെ വർഷങ്ങൾ കണ്ണൂർ ലോബി കയ്യടിക്കിയ സെക്രട്ടറി പദവിക്കു കൂടിയാണ് മാറ്റം വരുന്നത്. തൊണ്ണൂറുകളിൽ വി.എസ്. അച്യുതാ നന്ദനാണ് ഇതിനുമുൻപ് കണ്ണൂരിനു പുറത്തുനിന്ന് സംസ്ഥാന സെക്രട്ടറിയായിരുന്നത്. അതേസമയം, ഇത് താൽക്കാ ലികമായ മാറ്റം മാത്രമാണെന്നും എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ എന്നിവരിൽ ഒരാളെ തദ്ദേശതിരഞ്ഞെടുപ്പിനു ശേഷം ഈ പദവിയിലേക്ക് പാർട്ടി പരിഗണിക്കുമെന്നും സൂചനയുണ്ട്.