ആരാണ് ഈ ദാവൂദ്?ദാവൂദ് മലയാളിയായ വ്യവസായിയോ ?

സ്വര്‍ണ്ണക്കടത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ദാവൂദ് അല്‍ അറബി എന്ന വ്യവസായപ്രമുഖനാണെന്ന് കെ.ടി റമീസ്. ഇത് കെ ടി റമീസിന്റെ മൊഴിയാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലാണ് കെ ടി റമീസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആരാണ് ഈ ദാവൂദ് എന്നോ, ഇത് അയാളുടെ യഥാര്‍ത്ഥ പേരാണോ എന്നകാര്യത്തില്‍ ഒരു വ്യക്തതയും റമീസ് നൽകിയിട്ടില്ല. റമീസിന് അറിയാവുന്ന ദാവൂദിനെ പറ്റി മാത്രം എന്തുകൊണ്ടു കൂടുതൽ ഒന്നും റമീസ് പറഞ്ഞതില്ല എന്നത് സംശയം ഉണ്ടാക്കുന്നതാണ്. സ്വർണ്ണക്കടത്തിലെ മുഖ്യ സൂത്ര ധാരകനായ വ്യവസായ പ്രമുഖന്റെ കാര്യത്തിലും, കേസ് വഴിതിരിച്ചു വിടുന്നതിനായി പ്രതികൾ അവലംബിച്ച ചെപ്പടി വിദ്യ തന്നെയാണോ ഇക്കാര്യത്തിലും ഉള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. അത് കൊണ്ട് തന്നെ റമീസ് പറയുന്നത് നൂറു ശതമാനവും അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല. സ്വർണ്ണ കള്ളക്കടത്തിന് പിന്നിൽ ഒരു മാസ്റ്റർ ബ്രെയിൻ ഉണ്ട്. തന്ത്ര ശാലിയായ ഒരു ബ്രെയിൻ. അതൊരു വ്യവസായി ആണെന്നും ഉദ്യോഗസ്ഥർക്ക് സംശമുണ്ട്.
വിദേശത്ത് നിന്നും സ്വര്‍ണ്ണം നയതന്ത്രബാഗേജിലൂടെ അയച്ചത് ദാവൂദ് അല്‍ അറബി എന്നയാളാണെന്നാണ് റമീസ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. 12 തവണ ഇയാള്‍ കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപട്ടികയിലുള്ള ഷാഫി, ഷമീര്‍ എന്നിവര്‍ക്ക് ദാവൂദിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഇവരെല്ലാം ചേര്‍ന്നാണ് സ്വര്‍ണ്ണം കടത്തിയിരുന്നത്. ദാവൂദിനുള്ള കമ്മീഷന്‍ ഷാഫി വഴിയാണ് നല്‍കിയതെന്നും റമീസിന്റെ മൊഴിയില്‍ പറയുന്നു. ഫൈസല്‍ ഫരീദ്അടക്കം നാല് പേരും വിദേശത്ത് നിന്ന് സ്വര്‍ണ്ണം അയക്കാന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. യു.എ.ഇ പൗരനായ വ്യവസായിക്ക് നിരവധി ബന്ധങ്ങൾ ഉണ്ടെന്നും റമീസ് മൊഴി നൽകിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിന് വേണ്ടി തിരുവനന്തപുരത്ത് ഇയാള്‍ എത്തിയിരുന്നതായും മൊഴിയിലുണ്ട്.
പേരിന്റെ കാര്യത്തിൽ ഒരു വ്യക്തതയും ഇതുവരെ ദാവൂദിന്റെ കാര്യത്തിൽ ഇല്ല. ഇയാൾ മറ്റാരുടെയെങ്കിലും ബിനാമി ആയിരിക്കണമെന്നും, കേരളവുമായി ബന്ധമുള്ള ഒരാൾ ഈ കൂട്ട് ബിസിനസ്സിൽ ഉണ്ടെന്നും ആണ് അന്വേഷണ സംഘം ഇപ്പോൾ സംശയിക്കുന്നത്. നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള റിബിന്‍സിനെ നിന്നും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന കണക്ക് കൂട്ടലാണ് ഇപ്പോൾ ഉള്ളത്.