അധികാരമുണ്ട്, ഇല്ലെന്ന് ആര് പറഞ്ഞു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ സാമ്പത്തിക കുറ്റാന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുന്നതിന് നിയമപരമായ അധികാരമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമസഭസമിതിയെ അറിയിക്കും.
സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ മറവില്‍ നടന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ച് ആണ് ഇ ഡി അന്വേഷണം നടത്തി വരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇത് സംബന്ധിച്ചു തങ്ങൾക്കുള്ള അധികാരപരിധി വ്യക്തമാക്കി ആയിരിക്കും നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് മറുപടി നല്‍കുക. പ്രിവിലേജ് കമ്മിറ്റി അന്വേഷണത്തിന്റെ ദിശമാറ്റുന്നതിന്റെ ഭാഗമായി ഇ ഡി ക്കു നൽകിയ നോട്ടീസിന് മറുപടിയായി ഈ വിവരം വ്യകതമാക്കും. പദ്ധതിയുടെ മറവില്‍ പ്രതികള്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് ഇ ഡി വശം തെളിവുകളുണ്ട്. ഇ.ഡിയുടെ നടപടികള്‍ ലൈഫ് പദ്ധതിയെ തടസ്സപ്പെടുത്തുന്നുവെന്ന വാദം നിലനില്‍ക്കില്ല. മുഖ്യന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിര്‍ണ്ണായക പദ്ധതിയുമായി ബന്ധപ്പെട്ട നിണ്ണായക വിവരങ്ങള്‍ സ്വപ്നക്ക് കൈമാറിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന എല്ലാകാര്യങ്ങളും സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതിയായ സ്വപ്‌നയ്ക്ക് ചോര്‍ത്തി ലഭിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റു പദ്ധതികളിലേക്ക് ഇ ഡി അന്വേഷണം വ്യാപിപ്പിപ്പിക്കാൻ കാരണമാകുന്നത്. ലൈഫ് പദ്ധതിയിലെ ഫയലുകള്‍ വിളിച്ചു വരുത്തിയത് നിയമവിരുദ്ധമാണെന്ന ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ ഇഡിയ്ക്ക് നിയമസഭ സമിതി നോട്ടീസ് നല്‍കിയിരുന്നു.