മന്ത്രി സ്ഥാനം രാജിവെയ്ക്കില്ല; വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ക്കുട്ടി
തിരുവനന്തപുരം: അക്രമാസക്ത രീതിയിലേക്ക് നിയമസഭയെ കൊണ്ടെത്തിച്ച നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ക്കുട്ടി. അതേസമയം താന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലെന്നും കോടതി വിധിക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. എല്ലാ ബഹുമാനവും നിലനിര്‍ത്തി വിധി അംഗീകരിക്കുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിച്ചതെന്നാണ് മനസിലാക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കും. വിചാരണ കോടതിയില്‍ കേസ് നടത്തുകയും അവിടെ നിരപരാദിത്വം തെളിയിക്കുകയും ചെയ്യും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ട്. ധാരാളം കേസുകളില്‍ വിചാരണ നേരിടാറുണ്ട്. ഇതൊരു പ്രത്യേക കേസാണ്. വിധിയെ മാനിച്ചുകൊണ്ട് വിചാരണ കോടതിയില്‍ ഹാജരാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രി ഇപി ജയരാജന്, മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെടി ജലീല്‍, മുന്‍ എംഎല്‍എമാരായ സികെ സദാശിവന്, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്.ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണം.
: