ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയയുടെ വീട്ടിലെത്തി സുരേഷ് ഗോപി
ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളിലൊരാളായ സിസ്റ്റർ പ്രീതി മേരിയയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെ തൃശൂരിൽ എത്തിയ അദ്ദേഹം, കോതമംഗലത്തേക്ക് പോകുന്നതിനിടയിൽ അങ്കമാലിയിലെ വീട്ടിൽ എത്തി. പത്ത് മിനിറ്റിലേറെ സമയം വീട്ടിൽ ചെലവഴിച്ച അദ്ദേഹം, മരിയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബിജെപിയുടെ പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ സ്ഥലം എംപി എന്ന നിലയിൽ ഇടപെട്ടില്ലെന്നാരോപണമുണ്ടായിരുന്നെങ്കിലും, ഇതുവരെ മന്ത്രി പ്രതികരിച്ചിട്ടില്ല. എന്നാൽ, തങ്ങൾക്ക് സുരേഷ് ഗോപി പിന്തുണ നൽകിയിട്ടുണ്ടെന്ന് നേരത്തെ കുടുംബം വ്യക്തമാക്കിയിരുന്നു. ജാമ്യം ലഭിച്ചിട്ടും സിസ്റ്റർ പ്രീതി മരിയ ഇപ്പോഴും ഛത്തീസ്ഗഡിൽ തുടരുകയാണ്.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ സിസ്റ്റർ പ്രീതി മരിയ (അങ്കമാലി)യും സിസ്റ്റർ വന്ദന ഫ്രാൻസിസ് (തലശ്ശേരി)യും ജൂലൈ 25-ന് ഛത്തീസ്ഗഡിലെ ദർഗിൽ അറസ്റ്റിലായിരുന്നു. മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് ആരോപണം.
Tag: Suresh Gopi visits the house of Sister Preeti Mery, who was arrested in Chhattisgarh