ഇന്ത്യയില്‍ വലിയനോട്ടുകള്‍ പൂര്‍ണമായും അപ്രത്യക്ഷമാവുമോ?
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടന്നിട്ട് അഞ്ചു വര്‍ഷം തികയുകയാണ്. കള്ളപ്പണം തടയാനായിട്ടാണ് ഒന്നാം മോദി സര്‍ക്കാര്‍ 2016ല്‍ അപ്രതീക്ഷിതമായി നോട്ടുകള്‍ അസാധുവാക്കിയത്. പകരം രണ്ടായിരത്തിന്റെ നോട്ടുകളും അഞ്ഞൂറിന്റെ പുതിയ നോട്ടുകളും പുറത്തിറക്കുകയും ചെയ്തു. അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവയ്ക്ക് വന്‍തോതില്‍ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നുണ്ട്.
ഇതിന് കൂടുതലും 500, 1000 രൂപയുടെ നോട്ടുകളാണ് ഉപയോഗിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത്. പകരം ഇറങ്ങിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ കൂടുതല്‍ ജനപ്രീതി നേടി. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തി വച്ചിരിക്കുകയാണ്. കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
എന്തുകൊണ്ട് എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടിയില്‍ പറയുന്നത്. രണ്ടായിരത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചത് യൂറോപ്യന്‍ രാജ്യങ്ങളുടെ കൗശലം2000 രൂപ നോട്ടിന്റെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്തുന്നതിലേക്ക് റിസര്‍വ് ബാങ്ക് എത്തിച്ചേര്‍ന്നത്.
ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതില്‍ കുറവ് വരുത്തി. തുടര്‍ന്ന് നോട്ട് അച്ചടിച്ച് ഇറക്കുന്നത് പൂര്‍ണമായി നിര്‍ത്തുകയായിരുന്നു. ഇതിലൂടെ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി പാകിസ്ഥാനിലെ ചില പ്രസുകള്‍ ഇന്ത്യയുടെ 2000 നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും അച്ചടി നിര്‍ത്തുന്നതിന് പ്രേരകമായിട്ടുണ്ട്.