CrimeEditor's ChoiceEducationLatest NewsNationalNews
ഉത്തരം കിട്ടിയില്ല; അമ്മ കുട്ടിയെ പെൻസിൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.

ഓൺലൈൻ ക്ലാസിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്ന കാരണത്താൽ മുംബൈയിൽ അമ്മ കുട്ടിയെ പെൻസിൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതിനാലാണ് അമ്മയുടെ ഈ ക്രൂരത. സഹോദരിയുടെ പരാതിയിൽ അമ്മക്കെതിരെ പോലിസ് കേസെടുത്തു.
സംഭവം ഇങ്ങനെ; ഓൺലൈൻ ക്ലാസിനിടെ അധ്യാപകൻ ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടിക്ക് മറുപടി നൽകാനായില്ല. ഇത് കുപിതയായ അമ്മ കൂർത്ത മുനയുള്ള പെൻസിൽ ഉപയോഗിച്ച് പന്ത്രണ്ട്കാ രിയായ കുട്ടിയുടെ മുതുകിൽ ആഞ്ഞ് കുത്തുകയായിരുന്നുവത്രെ. നിരവധി തവണ കുട്ടിയെ ഇവർ കുത്തി പരുക്കേൽപ്പിച്ചു.
സംഭവം കണ്ടുനിന്ന ഇളയ സഹോദരി ഉടൻ തന്നെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു.സംഭവത്തിൽ അമ്മയ്‌ക്കെതിരെ മുംബൈ സാന്റാക്രൂസ് പൊലീസ് കേസെടുത്തു.അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.