Kerala NewsLatest News
ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍
തിരുവനന്തപുരം:ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍. മരിച്ച യുവതിയുടെ കുടുംബത്തിന് ആര്‍സിസി നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ചൂണ്ടിക്കാട്ടി .
കൊല്ലം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് യുവതിക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്.