Editor's ChoiceKerala NewsLatest NewsLocal NewsNationalNewsSports

കേരള പൊലീസില്‍ വനിതാ ഫുട്ബോള്‍,ഹോക്കി,ഷൂട്ടിംഗ് ടീമുകൾ രൂപീകരിക്കുന്നു.

തിരുവനന്തപുരം /കേരള പൊലീസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീം രൂപീകരിക്കുന്നു. ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ്സ്പോ ഇക്കാര്യം അറിയിച്ചത്.സ്പോർട്സ് ക്വാട്ടയില്‍ പൊലീസില്‍ നിയമിതരായ ഹവില്‍ദാര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായികതാരങ്ങളെ പൊലീസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ വിവിധ കായികഇനങ്ങളിലായി 137 പേര്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ പൊലീസില്‍ നിയമനം നല്‍കിയത്. പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയ ബാച്ചില്‍പ്പെട്ടവര്‍ ഹരിയാനയില്‍ നടന്ന ആള്‍ ഇന്ത്യാ പൊലീസ് അത്‌ലറ്റിക് മീറ്റില്‍ എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു. മെഡല്‍ നേടിയവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിതരണം ചെയ്തു. 57 ഹവില്‍ദാര്‍മാരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ 35 പേര്‍ പുരുഷന്‍മാരും 22 പേര്‍ വനിതകളുമാണ്. മികച്ച ഔട്ട്ഡോര്‍ കേഡറ്റായി ആല്‍ബിന്‍ തോമസ്, മികച്ച ഷൂട്ടറായി വിഘ്നേഷ്, അതുല്യ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഓള്‍ റൗണ്ടറും ഇന്‍ഡോര്‍ കേഡറ്റുമായി തെരഞ്ഞെടുക്കപ്പെട്ടത് ആല്‍ഫി ലൂക്കോസ് ആണ്. ഇവര്‍ക്കും സംസ്ഥാന പൊലീസ് മേധാവി ട്രോഫികള്‍ നൽകി. എ.ഡി.ജി.പിമാരായ ഡോ.ബി സന്ധ്യ, കെ.പത്മകുമാര്‍, മനോജ് എബ്രഹാം, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ കെ.എല്‍ ജോണ്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button