DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

പ്രണയാഭ്യർത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍.

കോന്നിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്താന്‍ ശ്രമം. പ്രതി പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതില്‍ രാജേഷ് ജയനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെ പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്താണ് സംഭവം നടന്നത്.

പ്രതിയായ പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതില്‍ രാജേഷ് ജയന്‍ എന്ന 28കാരനെ പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ചിട്ട് കുട്ടി എടുക്കാത്തതിനെ തുടര്‍ന്ന് രാജേഷ് വ്യാഴാഴ്ച രാത്രി കുട്ടിയുടെ വീട്ടു മുറ്റത്ത് എത്തി.ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വാക്കേറ്റമുണ്ടായി.രാജേഷ് അസഭ്യം പറയുകരയും ചെയ്തു.

ഇതിനിടെ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ രാജേഷ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒഴിച്ചു.തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച്‌ കത്തിക്കാന്‍ ശ്രമിക്കുക ആയിരുന്നു എന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്.രാജേഷ് ലൈറ്റര്‍ ഉപയോഗിച്ച്‌ കത്തിക്കാന്‍ ശ്രമിക്കവെ പെണ്‍കുട്ടിയുടെ പിതാവ് ലൈറ്റര്‍ തട്ടിക്കളഞ്ഞു.ഇത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ വൈകുന്നേരം നാല് മണിയോടെ രാജേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button