CrimeKerala NewsLatest NewsLocal NewsNews
പയ്യന്നൂരിൽ റോഡരികിൽ തോക്കും തിരകളും കണ്ടെത്തി

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ അന്നൂരിൽ നാടൻ തോക്കും തിരകളും കണ്ടെത്തി. അന്നൂർ പീപ്പിൾസ് ക്ലബിന് സമീപത്തെ റോഡരികിൽ ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച്ച രാവിലെ 8.30 ഓടെ നാട്ടുകാരാണ് ക്ലബിന് സമീപത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ബേഗ് കണ്ടെത്തിയത്.പോലിസിനെവിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ ഇ.മനോജിൻ്റെ നേതൃത്വത്തിൽ പോലീസെത്തി ബേഗ് പരിശോധിച്ചപ്പോഴാണ് ബേഗിൽ നിന്നും നാടൻ തോക്കും 10 തിരകളും കണ്ടെടുത്തത്ത്. പോലീസ് തോക്കും തിരകളും കസ്റ്റഡിയിലെ ടുത്തു. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

