CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

എല്ലാം ചെയ്തത് ബി ക്യാപിറ്റൽ,ബിനീഷ് കോടിയേരി ഡയറക്ടർ, ഇത് സി സി ബി യുടെ തന്ത്രം,

ലഹരിമരുന്ന് കച്ചവടത്തിലെ മുഖ്യ സൂത്രധാരകനെ മാറ്റിനിർത്തിയാണ് അന്വേഷണം ഇപ്പോൾ നടക്കുന്നത്. മുഖ്യ സൂത്രധാരകനെ അറസ്റ്റ് ചെയ്യണമെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് കേരളത്തിലെ ഭരണ പക്ഷത്തെ പ്രമുഖ പാർട്ടിയായ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകനെയാണ്. അതായത് സാക്ഷാൽ ബിനീഷ് കൊടിയേരിയേറിയെ തന്നെ. സി സി ബി ഇക്കാര്യത്തിൽ ഉപയോഗിക്കുന്നത് ഒരു തന്ത്രം.

ലഹരിക്കടത്തു കേസിൽ ആരോപണമുയർന്നിരിക്കുന്ന ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസ് എന്ന ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ ബിനീഷ് കോടിയേരിയാണെന്നു രേഖകൾ പുറത്ത് വന്നിരിക്കുന്നു. ഇങ്ങനെ ഒരു കമ്പനിയില്ലെന്നായിരുന്നു ബിനീഷ് കോടിയേരി പറഞ്ഞിരുന്നത്. ധർമടം സ്വദേശി അനസ് വലിയപറമ്പത്ത് കമ്പനിയുടെ മറ്റൊരു ഡയറക്ടറാണ്. ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപ് മുഹമ്മദിന്റെ ഹോട്ടൽ സംരംഭത്തിന് പണം മുടക്കിയതെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഈ ഹോട്ടലിൽ വച്ചായിരുന്നു ലഹരിമരുന്ന് ഇടപാടുകൾ നടന്നതെന്നു കേസിൽ പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 2015 ൽ തുടങ്ങിയ കമ്പനിയുടെ വാർഷിക റിപ്പോർട്ടോ പണമിടപാടു രേഖയോ ഇതുവരെ സമർപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. പക്കാ തട്ടിപ്പു കമ്പനിയുടെ ഡയറക്ടർ ആയിരുന്നു നമ്മുടെ നാട് ഭരിക്കുന്ന പാർട്ടിയുടെ ചുക്കാൻ പിടിക്കുന്ന നേതാവിന്റെ മകനെന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

ബെംഗളൂരുവിൽ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസിന്റെ നമ്പർ ‘മോളി’യെന്ന പേരിൽ ആണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികൾ വിൽപന നടത്തുന്ന എംഡിഎംഎ രാസലഹരി ‘മോളി’യെന്ന പേരിലാണ് അറിയപ്പെടുന്നതെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും, സീരിയൽ നടിയെ മയക്കുമരുന്ന് മാഫിയയിലുള്ളവർക്കു തിരിച്റിയാനും, പുറത്താർക്കും അറിയാതിരിക്കാനും ആണ് ഈ പേര് ഉപയോഗിച്ചതെന്നാണ് വിവരം. ലോക്ഡൗൺ കാലത്തു നയതന്ത്രപാഴ്സൽ വഴി സ്വർണംകടത്താൻ അവസരം ഒരുങ്ങിയതോടെ ദുബായിൽ നിന്നും സ്വർണം വാങ്ങാനുള്ള പണത്തിനു വേണ്ടി റമീസ് ബെംഗളൂരുവിലെ ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നതാണ്. സ്വർണക്കടത്തു വിവരം ചോർന്നതിനു പിന്നിൽ ബെംഗളൂരുവിലെ ലഹരി റാക്കറ്റാണെന്നു പ്രതികളിൽ ചിലർ മൊഴി നൽകിയിട്ടുമുണ്ട്.

സ്വർണക്കടത്തിൽ പി.എസ്.സരിത്, സ്വപ്ന, സന്ദീപ് നായർ എന്നിവർ പിടിക്കപ്പെട്ടതോടെ റമീസ് തന്റെ ഒരു മൊബൈൽ ഫോൺ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റ് 2 ഫോണുകൾ കസ്റ്റംസിനു കൈമാറി. ഒരു ഫോൺ മാത്രം നശിപ്പിച്ചത് എന്തിനാണെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യത്തിനു റമീസ് വ്യക്തമായി മറുപടി നൽകിയില്ല. കേസിൽ ഇപ്പോൾ റമീസിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കുകായാണ്.

സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയിരുന്നെന്നും സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇവർ ഒരുക്കിയ പാർട്ടികളിൽ ലഹരിമരുന്നു കലർത്തിയ മദ്യം വിളമ്പിയെന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും അന്വേഷണസംഘത്തോടു സംശയം പ്രകടിപ്പിച്ചിരുന്നതാണ്. തന്റെ തടി സംരക്ഷിക്കാൻ വേണ്ടിയായോ ശിവശങ്കർ ഇങ്ങനെ പറഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ബെംഗളൂരുവിൽ ജൂലൈ 10 ന് അറസ്റ്റിലായ സ്വപ്ന സുരേഷും ഓഗസ്റ്റ് 21 അറസ്റ്റിലായ ലഹരിക്കേസ് പ്രതി ഡി.അനിഖയും അറസ്റ്റിലായപ്പോൾ ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നു. മുഹമ്മദ് അനൂപ് ബെംഗളൂരുവിൽ വസ്ത്രവ്യാപാരം നടത്തിയിരുന്നതായുള്ള മൊഴികളും കറുത്ത വസ്ത്രങ്ങൾ എവിടെ നിന്നെന്നു തേടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിരിക്കുകയാണ്.
സ്വർണക്കടത്തു കേസിലെ പ്രതി റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസനിയ സന്ദർശിച്ചതു ലഹരിമരുന്നുകേസിൽ അറസ്റ്റിലായ കന്നഡ സീരിയൽ നടി ഡി. അനിഖയുടെ ഭർത്താവിനൊപ്പമാണെന്ന വിവരവും പുറത്തുവന്നു. നൈജീരിയൻ സ്വദേശിയാണ് അനിഖയുടെ ഭർത്താവ് എന്നതും കേസിനു മാറ്റു കൂട്ടുന്നുണ്ട്. മര ഉരുപ്പടികളുടെ ഇറക്കുമതിക്കു വേണ്ടിയാണു ടാൻസനിയ സന്ദർശിച്ചതെന്നാണു റമീസിന്റെ മൊഴിയിലുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button