CrimeKerala NewsLatest NewsLocal NewsNews
ഫൈസൽ ഫരീദിനെ എന്‍ഐഎ സംഘം ദുബൈയിൽ ചോദ്യംചെയ്തു.

യു എ ഇ നയതന്ത്ര ബാഗിന്റെ മറവിൽ കേരളത്തിലേക്ക് സ്വർണ്ണം കടത്തിയ കേസില്‍ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനെ എന്‍ഐഎ സംഘം ദുബൈയിൽ ചോദ്യംചെയ്തു. തുടർന്ന് അന്വേഷണ സംഘം ദുബൈയിൽ നിന്നും മടങ്ങി. ദുബൈയിലും അബൂദബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകൾ ശേഖരിച്ചാണ് എൻഐഎ ടീം മടങ്ങിയത്. അബൂദബിയിൽ നിന്ന് ബുധനാഴ്ച വെളുപ്പിനാണ് രണ്ടംഗ സംഘം ഡൽഹിക്ക് മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ ഒന്നും എൻ ഐ എ വെളിപ്പെടുത്തിയിട്ടില്ല.
രഹസ്യ സ്വഭാവം നിലനിർത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂർത്തീകരിച്ചു മടങ്ങിയത്. കേസില്‍ വിശദമായ ചോദ്യംചെയ്യലിന് ഫൈസല്‍ ഫരീദിനെ കൈമാറണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടേക്കും.