BusinessCrimeKerala NewsLatest NewsLocal NewsNationalNews

സ്വപ്‌നയുടെയും, സന്ദീപിൻറെയും, കോവിഡ് പരിശോധന ഫലം നെഗറ്റീവ്, എന്‍ ഐ എ ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ ആവശ്യപ്പെടും.

സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ കേസ് അന്വേഷിക്കുന്ന എന്‍ ഐ എക്ക് ഇരുവരെയും തിങ്കളാഴ്ച തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ ആവശ്യപ്പെടാം.

ബെംഗളൂരുവില്‍ വെച്ച്‌ ശനിയാഴ്ച രാത്രിയിലാണ് ഇരുവരെയും എൻ ഐ എ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിക്കുകയും എന്‍ ഐ എ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. എന്‍.ഐ.എ പ്രത്യേക ജഡ്ജ് പി കൃഷ്ണകുമാര്‍ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഇരുവരും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്. ഇരുവരെയും വെവ്വേറെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പര്‍പ്പിക്കണമെന്നാണ് കോടതി നിർദേശിച്ചിരുന്നത്. പ്ര​തി​ക​ളു​ടെ കോ​വി​ഡ് സാമ്പിൾ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​ത്ത​തി​നാ​​ലാണ് ഇരുവരുടേം ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണിക്കാതിരുന്നത്. ഇവരുടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ശേ​ഷം ക​സ്റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി പറഞ്ഞിരുന്നു. കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ സ്ഥിതിക്ക് പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച ത​ന്നെ എ​ന്‍​ഐ​എ. ക​സ്റ്റ​ഡി​യി​ല്‍ വാങ്ങും. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ തിങ്കളാഴ്ച രാവിലെ തന്നെ നൽകുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button