സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിനെയും സരിതിനെയും സന്ദീപിനെയും അറിയില്ലെന്ന് ദുബായില്‍ നിന്ന് തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദിന്റെ വെളിപ്പെടുത്തൽ,

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിനെയും സരിതിനെയും സന്ദീപിനെയും അറിയില്ലെന്ന് ദുബായില്‍ നിന്ന് തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദിന്റെ വെളിപ്പെടുത്തൽ.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന ഫാസില്‍ ഫരീദ് എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എന്റെ ചിത്രമാണെന്നും, സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിനെയും സരിതിനെയും സന്ദീപിനെയും അറിയില്ലെന്നും ദുബായില്‍ നിന്ന് തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദിന്റെ വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി ഫോണ്‍കോളുകള്‍ വന്നെന്നും ഇതില്‍ എത്രത്തോള വ്യക്തത ഉണ്ടെന്നും താനാണ് മൂന്നാം പ്രതിയെന്ന വാര്‍ത്ത നിഷേധിച്ചു കൊണ്ട് മീഡിയാവണ്‍, മാതൃഭൂമി ചാനലുകളോടാണ് ഫൈസല്‍ പറഞ്ഞത്.
കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് നിരവധി പേര്‍ തന്നെ ബന്ധപ്പെട്ടതായി പറഞ്ഞിട്ടുള്ള ഫൈസല്‍ ഫരീദ് കേസുമായി തനിക്ക് ബന്ധമില്ല എന്നാണു അവകാശപ്പെടുന്നത്. കേസിൽ എൻ ഐ എ യും, കസ്റ്റംസും കസ്റ്റഡിയിൽ എടുത്ത പ്രതികളെ കണ്ടിട്ടില്ല. താൻ ദുബൈയില്‍ ഓയില്‍ മേഖലയില്‍ ബിസിനസ് ചെയ്യുകയാണ്. ജിം ഉം നടത്തുന്നു. ചാനലുകളിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത് തന്റെ സ്ഥാപനങ്ങളുടെ ചിത്രമാണ്. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ജിംനേഷ്യത്തിന്റെ വീഡിയോയാണ് പ്രചരിച്ച് വരുന്നത്. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ഫൈസല്‍ ഫരീദ് പറയുന്നു.
യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും ആണ് ആരോപണ നിഷേധിച്ചുകൊണ്ട് ഫൈസല്‍ പറയുന്നത്. പ്രതിപ്പട്ടികയില്‍ എന്‍.ഐ.എ മൂന്നാം സ്ഥാനത്ത് ഉള്ള വ്യക്തിയെന്ന നിലയിലാണ് ഫൈസല്‍ ഫരീദിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അതേസമയം യഥാര്‍ഥ സ്വര്‍ണ്ണക്കടത്തുകാര്‍ തന്റെ ഐഡന്റിറ്റിയു ചിത്രവും ദുരുപയോഗം ചെയ്‌തോ എന്ന സംശയമാണ് ഫൈസല്‍ ഇപ്പോൾ ഉന്നയിച്ചിട്ടുള്ളത്.

ആദ്യം, നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ എന്ന പേരില്‍ ഫൈസല്‍ ഫരീദിന്റെ ചിത്രം പുറത്തു വിട്ടത് മംഗളമായിരുന്നു. ഫൈസല്‍ ഫരീദിനെക്കുറിച്ച് മുഴുവന്‍ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍.ഐ.എ) ലഭിച്ചുവെന്നാണ് മംഗളത്തില്‍ എസ് നാരായണന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കോണ്‍സുലേറ്റില്‍ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ: പി.എസ്.സരിത്ത് എന്നിവര്‍ ഫരീദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്. മംഗളത്തിന് പിറകെ, മാതൃഭൂമി അടക്കമുള്ള മുഖ്യ ധാര മാധ്യമങ്ങൾ ഫൈസല്‍ ഫരീദിന്റെ ചിത്രം ഉൾപ്പടെ വാർത്ത നൽകുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെ മൂന്നാംപ്രതിയാക്കി എന്‍.ഐ.എ. കോടതിയില്‍ എഫ്.ഐ.ആര്‍. നല്‍കിയതോടെ അന്വേഷണം ദുബായിലേക്ക് നീങ്ങുകയാണ്. ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേര്‍ത്തിരിക്കുന്നത്. കസ്റ്റംസ് എടുത്ത കേസില്‍ ഫൈസല്‍ ഫരീദ് പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. ഫൈസലാണ് കോണ്‍സുലേറ്റിന്റെ പേരില്‍ ബാഗേജ് അയച്ചതെന്ന് സരിത്ത് കസ്റ്റംസിനു മൊഴിനല്‍ക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളംവഴി ആറുമാസത്തിനകംവന്ന നയതന്ത്ര ബാഗേജുകള്‍ ഏറ്റുവാങ്ങിയത് സരിത്തായിരുന്നു.
അതേസമയം, ചില ബാഗേജുകള്‍ വരുമ്പോൾ സരിത്ത് സ്വന്തം കാറിലാണ് വന്നിരുന്നത്. ഈ കാറില്‍ വരുമ്പോൾ ബാഗേജ് ഏറ്റുവാങ്ങിയശേഷം സരിത്ത് പേരൂര്‍ക്കട ഭാഗത്തേക്കാണ് ആദ്യം പോകാറുള്ളത്. അവിടെവെച്ച് ബാഗേജിലെ സ്വര്‍ണം ഫൈസലിന്റെ ആളുകളെത്തി ഏറ്റുവാങ്ങുകയാണെന്നാണ് എന്‍.ഐ.എ.യുടെ സംശയിക്കുന്നത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയയായ ഫൈസല്‍ ഫരീദ് ദുബായില്‍ ജിംനേഷ്യം നടത്തുകയാണ്. ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് ഫൈസല്‍ ഫരീദ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമാക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടന്നായിരുന്നു മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്.