CinemaCovidHealthKerala NewsLatest NewsLocal NewsMovieNews

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.

കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ( 74 ) നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ബാലസുബ്രഹ്മണ്യത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടയാണ് ബാലസുബ്രഹ്മണ്യം ഇപ്പോൾ തുടരുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനുലൂടെ ആശുപത്രിവൃത്തങ്ങൾ വൈകിട്ട് അറിയിച്ചു.
ഓഗസ്റ്റ് 5നാണ് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ബാലസുബ്രഹ്മണ്യത്തെ ചെന്നൈ എം.ജി.എം ആശുപത്രിയിൽ പ്ര വേശിപ്പിക്കുന്നത്. കോവിഡ് ബാധിതനാണെന്നും താൻ സുരക്ഷിതനാണെന്നും, എം ജി എം ആശുപത്രിയിൽ ചികിത്സയിലിരിക്കെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം ആരാധകരെ അറിയിച്ചിരുന്നു. കുറച്ച് നാളുകളായി തനിക്ക് പനിയും ജലദോഷവും ശ്വാസ തടസവുമുണ്ടായിരുന്നതായും തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും എസ്.പി ബാലസുബ്രഹ്‌മണ്യം അറിയിച്ചിരുന്നു. ഡോക്‌ടർമാർ ഹോം ക്വാറന്റൈനാണ് നിർദ്ദേശിച്ചതെങ്കിലും അദ്ദേഹം ആശുപത്രിയിൽ അഡ്മി‌റ്റ് ആവുകയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button