CrimeKerala NewsLatest NewsLocal NewsNews

6 വയസ്സുകാരിയെ ഉപേക്ഷിച്ച്‌ ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം 25കാരി ഒളിച്ചോടി

മൊബൈൽ ഫോണുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പരിചയപ്പെട്ട് ദിവസങ്ങൾക്കകം നേരിട്ട് പോലും കാണാത്തവർക്കൊപ്പം പിഞ്ച് കുഞ്ഞുങ്ങളെ പോലും ഉപേക്ഷിച്ച്‌ ഒളിച്ചോടുന്നവർ ഇന്ന് സമൂഹത്തിലുണ്ട്. അത്തരം ഒരു സംഭവമാണ് ഇപ്പോൾ കിളിമാനൂരിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്.

ഭർത്താവിനെയും ആറ് വയസുള്ള മകളെയും ഉപേക്ഷിച്ച്‌ യുവതി കാമുകനൊപ്പം ഒളിച്ചോടി.ഇരുവരെയും പോലീസ് പിടികൂടി.ഒരു മലയാളം വാർത്താ ചാനലിന്റെ ഓൺലൈൻ വിഭാഗമാണ് വാർത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കിളിമാനൂർ മലയാമഠം കടമ്ബാട്ടുകോണത്ത് ആതിര എന്ന 25കാരി കാമുകനായ തളിപ്പറമ്ബ് മൂന്നാംകുന്ന് സ്റ്റാനസ് എന്ന 26കാരനൊപ്പം ഒളിച്ചോടുകയായിരുന്നു.ഫോണിലൂടെയാണ് ആതിര സ്റ്റാനസിനെ പരിചയപ്പെടുന്നത്.തുടർന്ന് പരിചയം സൗഹൃദമാവുകയും ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.

കാമുകന്റെ നിർബന്ധത്തെ തുടർന്നാണ് ആതിര വീടുവിട്ട് ഇറങ്ങിയത് എന്നാണ് വിവരം.ഓഗസ്റ്റ് 25ന് രാത്രി 9.30ന് വീട്ടിൽ ആറ് വയസുള്ള മകളെ ഉപേക്ഷിച്ച ശേഷമാണ് ആതിര സ്റ്റാനസിനൊപ്പം പോയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പരാതിയുമായി പോലീസിനെ സമീപിച്ചു. ഭർത്താവിന്റെ പരാതിയിൽ കിളിമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ആതിരയെയും സ്റ്റാനസിനെയും കണ്ണൂരിൽ നിന്നും പിടികൂടി. ആറു വയസുള്ള മകളെ ഉപേക്ഷിച്ച്‌ പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button