കായൽ മീൻ വിൽപ്പന നടത്തിയവരെ വിരട്ടി മീൻ പിടിച്ചെടുത്ത് രഹസ്യമായി വിൽപ്പന നടത്തുകയും, ബാക്കിവന്നവ തുല്യമായി വീതം വെച്ച് വീട്ടിൽ കൊണ്ട് പോവുകയും ചെയ്ത വിരുതന്മാരായ പോലീസുകാർ കേരള പൊലീസിന് തന്നെ അപമാനം ഉണ്ടാക്കി.

കായൽ മീൻ വിൽപ്പന നടത്തിയവരെ വിരട്ടി മീൻ പിടിച്ചെടുത്ത് രഹസ്യമായി വിൽപ്പന നടത്തുകയും, ബാക്കിവന്നവ തുല്യമായി വീതം വെച്ച് വീട്ടിൽ കൊണ്ട് പോവുകയും ചെയ്ത വിരുതന്മാരായ പോലീസുകാർ കേരള പൊലീസിന് തന്നെ അപമാനം ഉണ്ടാക്കി.
നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍മീന്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോകു കയുമായിരുന്നു.
സംഭവത്തിൽ മംഗലപുരം സ്റ്റേഷനിലെ മൂന്ന് എ.എസ്.ഐമാരെ നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട ഉന്നതങ്ങളിൽ ബന്ധമുള്ള എസ്.ഐയെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. തീരദേശത്തുള്ള ചിലര്‍ കഠിനംകുളം കായലില്‍ നിന്ന് വലവീശിപ്പിടിച്ച കരിമീന്‍, തിലോപ്പിയ, വരാല്‍ തുടങ്ങിയ മീനുകള്‍ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കു ന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പൊലീസ് സേനയ്ക്ക് തന്നെ അപമാനമുണ്ടാക്കുന്ന സംഭവം പുറത്തറി ഞ്ഞതോടെ ഡി.ജി.പി ഉള്‍പ്പെടെ വിഷയത്തില്‍ വിശദീകരണം തേടിയിരുന്നു. തുടർന്നാണ് റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചത്. പോലീസ് പിടിച്ചെടുത്ത് ജീപ്പില്‍ കൊണ്ടുപോയ മീനിന്റെ സിംഹഭാഗവും ഇടനിലക്കാര്‍ വഴി വില്‍പ്പന നടത്തുകയായിരുന്നു. ബാക്കിവന്നവയാണ്
വീതം വെച്ച് വീട്ടിലേക്ക് എസ് ഐ അടക്കം കൊണ്ടുപോകുന്നത്. ഒരു എസ്.ഐ, എ.എസ്.ഐമാര്‍, ചില സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരായിരുന്നു ആരോപണത്തില്‍ ഉള്‍പ്പെട്ടത്. സംഭവം വിവാദമായതോടെ അന്വേഷണത്തിനായി ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി വി.എസ് ദിനരാജിന് അന്വേഷണ ചുമതല നല്‍ക്കുകയായിരുന്നു. ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്മേലാണ് നടപടി ഉണ്ടായത്.