ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്റെ ആരോഗ്യനില വിഷളായതായി.
NewsHealth

ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്റെ ആരോഗ്യനില വിഷളായതായി.

കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്റെ ആരോഗ്യനില വിഷളായതായി റിപ്പോർട്ട്. ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സത്യേന്ദര്‍ ജെയ്‌ന് ന്യുമോണിയ കൂടി സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യനില വഷളായത്. ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. കടുത്ത പനിയെ തുടര്‍ന്ന് ജൂണ്‍ പതിനാറിനാണ് ഡല്‍ഹി ആരോഗ്യ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ജൂണ്‍ പതിനേഴിന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന്, ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ അതിഷിക്കും, ആം ആദ്മി പാര്‍ട്ടിയുടെ പട്ടേല്‍ നഗര്‍ എം.എല്‍.എ രാജ്കുമാര്‍ ആനന്ദിനും കെവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Post Your Comments

Back to top button