

ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടെയും കൈവശമില്ല. വെള്ളിയാഴ്ച വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ചൈനയ്ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കി. സൈന്യത്തിന്‍റെ കരുത്തില്‍ ഇന്ത്യ സുശക്തമാണ്. ഇന്ത്യയെ കണ്ണുവച്ചവരെ പാഠം പഠിപ്പിച്ചു. സൈന്യം ഏത് നീക്കത്തിനും തയ്യാര്‍. നമ്മുടെ ധീരതയില്‍ നമ്മുക്ക് വിശ്വാസമുണ്ട്. ലഡാക്കില്‍ ആരും ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ല. ഇന്ത്യയുടെ അതിര്‍ത്തി ആരും മറികടന്നിട്ടില്ല, ഇന്ത്യയുടെ പോസ്റ്റുകള്‍ പിടിച്ചെടുത്തിട്ടുമില്ല. ചൈന അതിര്‍ത്തിയില്‍ ചെയ്തത് രാജ്യത്തെ മുഴുവന്‍ വേദനിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. ലഡാക്കില്‍ നമ്മുടെ 20 ജവാന്മാര് രക്തസാക്ഷിത്വം വരിച്ചു. എന്നാല്‍ ഇന്ത്യയുടെ മേല്‍ കണ്ണ് പതിപ്പിച്ചവര്‍ ഒരു പാഠംപഠിച്ചു. ” പ്രധാനമന്ത്രി പറഞ്ഞു.
‘അതിര്‍ത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ഒരു അവസരവും ഇനി സൈന്യം പാഴാക്കില്ലെന്ന് ഉറപ്പ് നല്‍കുകയാണ്. മറ്റൊരാള്‍ നമ്മുടെ പ്രദേശത്തെ ഒരിഞ്ച് സ്ഥലത്തിനു മേല്‍ കണ്ണ് വയ്ക്കാതിരിക്കാനുള്ള ശേഷി നാം നേടിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തിലും ജലത്തിലും ഇന്ത്യയെ രക്ഷിക്കാന്‍ സൈന്യം സജ്ജമാണ്. വീരമൃത്യു വരിച്ച ജവാന്മാര്ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും സൈന്യം സജ്ജമാണ്. ഇന്ത്യ സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്ന്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയെന്നതാണ് പരമപ്രധാനം. സായുധസേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുമ്പോൾ തന്നെ നയതന്ത്ര തലത്തിലും ചൈനയോട് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ നിയന്ത്രണ രേഖയില്‍ പട്രോളിംഗ് വര്‍ധിച്ചിരിക്കുന്ന. അതിനാല്‍ തന്നെ ജാഗ്രതയും വര്‍ധിച്ചു.’ മോദി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ പി നന്ദ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, ബിഎസ്പി നേതാവ് മായാവതി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ ആണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ പങ്കെടുത്തത്. ‘അവസാനഘട്ടത്തില്‍ ആയിട്ടും പ്രതിസന്ധിയുടെ നിര്‍ണ്ണായകമായ വശങ്ങളെക്കുറിച്ച് നമ്മള്‍ ഇപ്പോഴും ഇരുട്ടിലാണെന്നു സോണിയാ ഗാന്ധി ആരോപിച്ചു. ‘എപ്പോഴാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്? സര്‍ക്കാരിന് എപ്പോഴാണ് വിവരം കിട്ടിയത്? മെയ് 5 നു തന്നെയാണോ അതോ അതിനു മുമ്പ് ആണോ ചൈനീസ് അക്രമം നടന്നത്? ചൈനീസ് അതിക്രമം അറിയാന്‍ വൈകിയോ?’, തുടങ്ങിയ ഏഴ് ചോദ്യങ്ങളാണ് സോണിയാ ഗാന്ധി പ്രധാനനേന്ദ്രിയോട് ചോദിച്ചത്.
Post Your Comments