

‘എന്റെ ഒരേയൊരു മകനെ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്, പക്ഷെ, അവന്‍ രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞതെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.’ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പടയോട് സധൈര്യം പോരാടി വീരചരമമടഞ്ഞ ഇന്ത്യന്‍ സൈനികന്‍ കേണല്‍ ബി.സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുളയുടെ വാക്കുകളാണിത്. മകനെ നഷ്ട്ടപെട്ട വേദനയിൽ ഇടറുന്ന വാക്കുകൾക്കിടയിൽ കരച്ചിലടക്കി കേണല്‍ സന്തോഷിന്റെ അമ്മ പറഞ്ഞത് പൂർത്തിയാക്കുകയായിരുന്നു. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയില്‍ നിന്നുള്ള സന്തോഷ് ബാബു ആണ് തിങ്കളാഴ്ച ലഡാക്ക് അതിര്‍ത്തിയില്‍ വച്ച് ചൈനീസ് സൈനികരുമായുള്ള ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ച ഒരു ഇന്ത്യൻ സൈനികൻ. സന്തോഷ് ബാബുവിനൊപ്പം മറ്റ് രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ ശേഷം ഭാര്യ സന്തോഷിയോടൊപ്പം കേണല്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 18 മാസമായി അതിര്‍ത്തിയില്‍ രാജ്യത്തിനായി പോരാടുന്നവരുടെ കൂട്ടത്തിൽ അണിചേരുകയായിരുന്നു. ഒരു മകളും മകനുമാണ് കേണല്‍ ബി.സന്തോഷ് ബാബുവിനല്ലത്. തിങ്കളാഴ്ച രാത്രിയാണ് ഗല്‍വാര്‍ താഴ്‌വരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ,ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം സൈനികരുടെ മരണത്തിൽ ചെന്നെത്തുന്നത്.
Post Your Comments