

അനുദിനം റെക്കാഡ് തിരുത്തി സ്വര്‍ണവില കുതിക്കുകയാണ്. കേരളത്തില്‍ ശനിയാഴ്ച പവന് 280 രൂപ ഉയര്‍ന്ന് വില ഏക്കാലത്തെയും ഉയരമായ 35,520 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് വില 4,440 രൂപയായി. അന്താരാഷ്‌ട്ര വിലയിലെ വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതി ചെലവിലുണ്ടായ വര്‍ദ്ധന എന്നിവയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് ശനിയാഴ്ച 21 ഡോളര്‍ ഉയര്‍ന്ന് വില 1,743 ഡോളറായി. രൂപയുടെ മൂല്യം നേരിയ ഇടിവോടെ 76.18ലുമെത്തി.
പൊന്നുംവില. പവന്‍ : ₹35,520 (+280), ഗ്രാം : ₹4,440 (+35) 2004ല്‍ പവന് വില 4,440 രൂപയായിരുന്ന എട്ടു ഗ്രാം സ്വർണ്ണത്തിന്റെ വിലയാണ് ഇന്ന് ഒരുഗ്രാമിന് എത്തി നിൽക്കുന്നത്. അന്ന് ഗ്രാമിന് 555 രൂപ. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നിലവില്‍ പണിക്കൂലി, 3% ജി.എസ്.ടി, 0.25% പ്രളയ സെസ് എന്നിവ കൂട്ടി കുറഞ്ഞത് 39,000 രൂപ ഇന്ന് നല്‍കണം.
Post Your Comments