കണ്ണൂരിലേക്ക് പ്രവാസികളുമായി രണ്ട് വിമാനങ്ങൾ പറന്നിറങ്ങും.
NewsKeralaNational

കണ്ണൂരിലേക്ക് പ്രവാസികളുമായി രണ്ട് വിമാനങ്ങൾ പറന്നിറങ്ങും.

സൗദിയിലെ ദമ്മാമില്‍ നിന്നും ബുധനാഴ്ച കണ്ണൂരിലേക്ക് പ്രവാസികളുടെ രണ്ട് വിമാനങ്ങൾ പറന്നിറങ്ങും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതിന് ശേഷം ആദ്യമായാണ് ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്. വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനവും കണ്ണൂര്‍ എക്‌സ്പാറ്റ് അസോസിയേഷന്‍ ചാര്‍ട്ട് ചെയത് ഗോ എയര്‍ വിമാനവുമാണ് സര്‍വീസ് കണ്ണൂരിൽ എത്തുക. രണ്ട് വിമാനങ്ങളിലുമായി അറുന്നൂറോളം പ്രവാസികൾ ജന്മനാട്ടിൽ എത്തിച്ചേരും. എയര്‍ ഇന്ത്യയുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ചാര്‍ട്ടേഡ് വിമാനം സര്‍വീസ് നടത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.വന്ദേഭാരത് മിഷന്‍ പദ്ധതിക്ക് കീഴില്‍ എയര്‍ ഇന്ത്യയുടെ എ.ഐ 1390 നമ്പര്‍ ജംബോ വിമാനമാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 400 ഓളം യാത്രക്കാരാണ് ഇതില്‍ എത്തുന്നത്. ഇന്ത്യന്‍ എംബസി വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ടിക്കറ്റെടുത്തവരാണ് ഈ പ്രവാസി യാത്രക്കാര്‍.

Related Articles

Post Your Comments

Back to top button