കുവൈറ്റിലെ കോവിഡ് രോഗികളിൽ മൂന്നിലൊന്നും ഇന്ത്യക്കാർ
GulfNewsKeralaNational

കുവൈറ്റിലെ കോവിഡ് രോഗികളിൽ മൂന്നിലൊന്നും ഇന്ത്യക്കാർ

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 717 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 264 ആയി. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം രാജ്യത്ത് 31848 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 20205 ഉം ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 79 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9174 ആയി. ഇതുവരെ 923 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്.
ഞായറാഴ്ച രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്. പുതിയ രോഗികളിൽ 241 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 74 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 204 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 59 പേർക്കും, ജഹറയിൽ നിന്നുള്ള 139 പേർക്കും, ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button