കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു,
NewsKerala

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു,

സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു, ആലപ്പുഴ മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ് (60) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവിൽ നിന്ന് എത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച പെരുമണ്ണ സ്വദേശി ബീരാന്‍ കോയയുടെ കോവിഡ് പരിശോധനഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കപ്പെട്ട. ജൂണ്‍ നാലിന് ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തി അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ബീരാന്‍ കോയ ഞായറാഴ്ച രാത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരണം സംഭവിക്കുന്നത്.

Related Articles

Post Your Comments

Back to top button