കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു,
GulfNewsKerala

കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു,

കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍‌ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. യൂത്ത് ലീഗ്, ബി.ജെ.പി, എസ്കെഎസ്എസ്എഫ്, ഐ.എന്‍.എല്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ക്ലിഫ് ഹൌസിലേക്ക് യൂത്ത് ലീഗ് മരിച്ച നടത്തി. കോഴിക്കോട് കലക്ടറേറ്റിന് മുന്നിലായിരുന്നു ബി.ജെ.പിയുടെ സത്യഗ്രഹ സമരം നടത്തി.
ക്ലിഫ് ഹൌസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മറ്റ് ജില്ലകളിലും യൂത്ത് ലീഗ് സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് റോഡ് ഉപരോധം നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പി കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍‌ പ്രവാസികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട്ടെ നോര്‍ക്കാ ഓഫീസിന് മുന്നില്‍ എസ്കെഎസ്എസ്എഫ് പ്രതിഷേധ സമരം നടത്തിയത്.

Related Articles

Post Your Comments

Back to top button