

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിക്കിടെ നടത്തിവരുന്ന എസ്.എസ്.എല്‍.സി,പ്ലസ് വണ്‍, പ്ലസ് ടു,വി.എച്ച്.എസ്.സി പരീക്ഷകളിൽ ഇതുവരെ അയ്യായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ എത്തിയില്ല. കോവിഡ് രോഗ വ്യാപനത്തെ ഭയന്ന് രക്ഷിതാക്കൾ കുട്ടികളെ പരീക്ഷക്ക് വിടാതിരുന്നതാണ് അയ്യായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ എത്താതിരുന്നതിനു മുഖ്യകാരണമായത്.
ബുധനാഴ്ച രാവിലെ നടന്ന പ്ലസ് വണ്‍ പരീക്ഷയില്‍ 1,66,143 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 1,63,886 പേരാണ് പരീക്ഷക്ക് എത്തിയത്. 2257 പേര്‍ പരീക്ഷയെഴുതിയില്ല. 1,76,065 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷയെഴുതി. 2201 പേര്‍ എത്താതിരുന്നത്. പ്ലസ് വണ്ണില്‍ 98.64 ശതമാനവും പ്ലസ് ടുവില്‍ 98.77 ശതമാനവുമാണ് ഹാജര്‍ നില. ഉച്ചയ്ക്ക് നടന്ന എസ്.എസ്.എല്‍.സി പരീക്ഷ 4,22,094 പേരാണ് എഴുതിയത്. 4,22,450 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 356 പേര്‍ പരീക്ഷയെഴുതിയില്ല. ഹാജര്‍ 99.92 ശതമാനം. വ്യാഴാഴ്ച നടക്കുന്ന കെമിസ്ട്രി പരീക്ഷയോടെ എസ്.എസ്.എല്‍.സി പരീക്ഷ അവസാനിക്കുകയാണ്വി.എച്ച്.എസ്.സി ഒന്നാം വര്‍ഷത്തില്‍ 98.26 ശതമാനവും രണ്ടാം വര്‍ഷത്തില്‍ 99.42 ശതമാനവും പരീക്ഷയ്ക്കെത്തി.മെയ് 30 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. കനത്ത മുന്‍കരുതലുകളോടെ നടക്കുന്ന പരീക്ഷകളിൽ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ഹോട്ട് സ്പോട്ട് മേഖലയില്‍ നിന്നുള്ളവര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ നല്‍കി വരുകയാണ്.
Post Your Comments