താഴത്തങ്ങാടി കൊലക്കേസ് തെളിയിക്കാൻ പിതാവ് തന്നെ വഴികാട്ടി.
NewsCrime

താഴത്തങ്ങാടി കൊലക്കേസ് തെളിയിക്കാൻ പിതാവ് തന്നെ വഴികാട്ടി.

താഴത്തങ്ങാടി കൊലക്കേസ് തെളിയിക്കാൻ പിതാവ് തന്നെ വഴികാട്ടി. കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ
യഥാർത്ഥ പ്രതിയെ വലയിലാക്കാൻ പൊലീസിന് സഹായകമായത് പ്രതിയുടെ പിതാവ് തന്നെയായിരുന്നു. താഴത്തങ്ങാടി കൊലക്കേസില്‍ പോലീസിന് പ്രതിയിലേക്കെത്താന്‍ കാരണമായത് പ്രതി മുഹമ്മദ് ബിലാലിന്റെ അഛന്‍ നിസാംകുട്ടിയാണ്. കൊല്ലപ്പെട്ട വീട്ടമ്മയുടെയും ഭര്‍ത്താവിന് ഷോക്കേല്‍പ്പിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളിലടക്കം നിര്‍ണായക തെളിവുകളും നിസാം പോലീസിന് കൈമാറുകയായിരുന്നു പിന്നെ.

വീട്ടില്‍ നിന്നും വഴക്കുണ്ടാക്കിയാണ് മുഹമ്മദ് നിസാം വീട് വിട്ടു ഇറങ്ങുന്നത്.കോപം വന്നാൽ എന്ത് കാണിക്കുന്നതെന്ന് അറിയാത്ത സ്വഭാവം. മകനെ കാണാനില്ലെന്ന് കാട്ടി പിതാവ് നിസാംകുട്ടി ഞായറാഴ്ച ഇക്കഴിഞ്ഞ ഞായറാഴ്ച കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മുമ്പ് താമസിച്ചിരുന്ന ഇടത്ത് തിങ്കളാഴ്ചയുണ്ടായ കൊലപാതകവും മകന്‍റെ തിരോധാനവും ചേര്‍ത്തുവായിച്ച നിസാം പോലീസിന് ചില വിവരങ്ങളും കൈമാറി. തന്റെ സ്ഥാപനത്തിലെ ജീവനക്കാരനെ കൊണ്ട് ഫോണില്‍ വിളിപ്പിച്ച് ബിലാല്‍ എവിടെയുണ്ടെന്ന് തന്ത്രപൂര്‍വ്വം മനസിലാക്കിയാണ് വിവരം പോലീസിന് നിസാമുദീൻ കൈമാറിയത്. പെട്രോള്‍ പമ്പില്‍ നിന്നടക്കം ലഭിച്ച അവ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങളില്‍ പോലീസ് പകച്ചി നിൽക്കുമ്പോഴാണ് നിസ്സാം ഈ വിവരങ്ങൾ പൊലീസിന് നൽകുന്നത്.സി സി ടി വി ദൃശ്യങ്ങളിൽ മകനെ തിരിച്ചറിഞ്ഞതും പിതാവുതന്നെയായിരുന്നു. ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ശരീരത്തില്‍ ഇരുമ്പുകമ്പി കെട്ടി ഷോക്കടിപ്പിയ്ക്കാന്‍ ശ്രമിച്ചതും പാചകവാതകം തുറന്നുവിട്ടതും പോലീസിന് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ മകന്‍ വിദഗ്ദ്ധനാണെന്നു പിതാവ് പറഞ്ഞതോടെ പോലീസിന്ററെ ആശയക്കുഴപ്പവും വിട്ടൊഴിഞ്ഞു.

താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ വ്യാഴാഴ്ചയാണ് പ്രതി മുഹമ്മദ് ബിലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിലാല്‍ താല്‍ക്കാലികമായി ജോലിചെയ്തിരുന്ന എറണാകുളം കുന്നുംപുറത്തുപുറത്തുനിന്ന് വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും ആലപ്പുഴയില്‍ നിന്ന് കാറും പോലീസ് കണ്ടെടുക്കുകയുണ്ടായി. താഴത്തങ്ങാടിയിലെ വീട്ടില്‍ പ്രതിയുമായെത്തി പോലീസ് തെളിവെടുപ്പു നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button