തിരുവനന്തപുരം കോർപറേഷൻ എൽ ഡി എഫ് ഭരിക്കും.

തിരുവനന്തപുരം / തിരുവനന്തപുരം കോർപറേഷൻ എൽ ഡി എഫ് ഭരിക്കും. 27 ഇടത്താണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 12 സീറ്റുമായി രണ്ടാം സ്ഥാനത്തും, യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. വ്യക്തമായ ഭൂരുപക്ഷത്തോടെയാണ് എൽ ഡി എഫ് തിരുവനന്തപുരത്ത് ലീഡ് ചെയ്യുന്നത്. അതേസമയം, തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ മേയർ സ്ഥാനാർത്ഥി എ.ജി ഒലീന തോറ്റു. യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ കൗൺസിലറുമായ മേരി പുഷ്പം ആണ് ഒലീനയെ അടിയറവ് പറയിച്ചത്. ഇതോടെ എകെജി സെന്ററിരിക്കുന്ന വാർഡ് ഇതോടെ യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.
ഇത്തവണ 41 വാർഡുകളിലായിരുന്നു വനിതാ സംവരണം ഉണ്ടായിരുന്നത്. അതിൽ എൽഡിഎഫ് ശക്തമായി അധികാരം ഉറപ്പിക്കുന്ന വാർഡുകളാണ് കുന്നുകുഴിയും വഞ്ചിയൂരും. നിലവിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ഐ.പി ബിനുവിന്റെ വാർഡായ കുന്നുകുഴിയിൽ, എ.ജി ഒലീനയായിരുന്നു സ്ഥാനാർത്ഥി. എൽഡിഎഫിന്റെ ജയം ഉറപ്പിച്ചാണ് കുന്നുകുഴി വാർഡ് ഒലീനയ്ക്ക് നൽകുന്നത് എന്നാൽ പരാജമാണ് ഉണ്ടായത്.